ചെങ്ങുന്നൂർ: വർദ്ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരണത്തെ തകർത്തെറിയുവാൻ ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻറ് ചെങ്ങന്നൂർ സോക്കർ ലീഗ് - സീസൺ'1 ഫാൽക്കൺ സ്പോർട്സ് ഹബ്ബിൽ തിരുവല്ല
ഡി വൈ എസ് പി എസ് .നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ ടെറി മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി മാറ്റുരച്ച മത്സരത്തിൽ പുത്തൻകാവ് സെൻ്റ് തോമസ്, മെഴുവേലി ഹോളി ഇന്നസെൻ്റ്സ്, മാരാമൺ സെൻ്റ് ജോൺസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് അവാർഡിന് അർഹരാക്കുകയും ചെയ്തു. ......
ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ......
കൊച്ചി: ഭരണ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്ന അഴിമതിയെ മറക്കാന്‍ ഡിവൈഎഫ്ഐയെ കളത്തിലിറക്കി സംഘര്‍ഷത്തിനാണ് സിപിഎം ശ്രമം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മകനും ഉള്‍പ്പെട്ട ഹവാല, റിവേഴ്സ് ഹവാല ഇടപാടില്‍ മന്ത്രിമാരും പങ്കുപറ്റിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ......
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരത്തിന്റെ കളിനിമിഷങ്ങളില് മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലെ ഇരുനൂറോളം കുട്ടികളാണ് മത്സരം കാണാനെത്തിയത്. ......
തൃശൂര്‍ : തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ടീമായ തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ലൈവായി ബിഗ് സ്ക്രീനില്‍ കാണാം. ആരാധര്‍ക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കുന്നതിനായി തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജമായി. ......
കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' തെരഞ്ഞെടുക്കപ്പെട്ടു. ......
കേരളത്തിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ നിന്നും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് വിരമിച്ച പ്രിൻസിപ്പൽമാരുടെ ഓർമ്മച്ചെപ്പുകൾ അടങ്ങുന്ന ബുക്ക് , 28.8.2025 ന് എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടന്ന കേരള കൗൺസിൽ ഓഫ് റിട്ടേർഡ് കോളേജ് പ്രിൻസിപ്പൽസ് മീറ്റിങ്ങിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസ്തുത ബുക്കിന്റെ ഔദ്യോഗിക പ്രകാശനം റിട്ടയേഡ് ജസ്റ്റിസ് സിരിജഗന് , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സിറിയക് തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. ......
മണർകാട്: സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് (70)അന്തരിച്ചു. ഇക്കഴിഞ്ഞ 20ന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ......
കൊച്ചി : മേജർ അതിരുപതയിലെസീറോ മലബാർ സഭ വിശ്വാസികളെ രണ്ട് ചേരിയിലാക്കി മെത്രാപ്പോലീത്തൻ വികാരി കൊണ്ടുവന്ന സമവായം റദ്ദാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ആവശ്യപ്പെട്ടു.മാർപാപ്പയും , സിനഡും അംഗീകരിച്ച ഏകീകൃത കുർബാന മേജർ അതിരൂപതയിൽ പൂർണ്ണമായി നടപ്പിലാക്കുവാൻ തയ്യാറാകണം.
സഭവിരുദ്ധരോട് ചേർന്ന് അതിരൂപതയെ തകർക്കുവാൻ നേതൃത്വം കൊടുക്കുന്ന മേജർ ആർച്ച്ബിഷപ്പ്, മെത്രാപ്പോലീത്തൻ വികാരി ഇവർ സ്വയം സ്ഥാനത്യാഗം ചെയ്യണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃയോഗം ചൂണ്ടിക്കാട്ടി.വത്തിക്കാൻ്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം. വിശ്വാസികളെ കബളിപ്പിക്കുന്ന സിനഡായി മാറിയതായി യോഗം ആരോപിച്ചു.കുർബാനയെ അവഹേളിച്ച വൈദീകർക്കെതിരെ എത്രയും വേഗം നടപടി ഉണ്ടാകണം. ......
തിരുവനന്തപുരം: ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 'മത്സ്യശക്തി' പദ്ധതി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) സ്കീമിന് കീഴിലാണ് പദ്ധതി. ......